BaliVediyingal Thiruyaaga Dravyamaai
ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ്
എൻ ജീവിതം നാഥനേകാം
കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ
കനിവോടെ അനുഗ്രഹിക്കൂ (2 )
തിരുമുമ്പിൽ നിൽക്കുമീ നിമിഷം
എന്നിൽ സ്നേഹമില്ലെന്നോർത്തിരുന്നു (2 )
കാഴ്ച്ചയേകാനായി വരുമ്പോൾ
ഉള്ളിൽ സോദരസ്നേഹം നിറയ്ക്കാം
എന്റെ ആത്മാവിൽ അൾത്താര തീർക്കാം
ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ്
എൻ ജീവിതം നാഥനേകാം
കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ
കനിവോടെ അനുഗ്രഹിക്കൂ
ഇരുൾ തിങ്ങും എന്നാത്മ സദനം
നിന്നെ സ്വീകരിക്കാനാഗ്രഹിപ്പൂ (2 )
പാപി ഞാൻ എന്നാലും നാഥാ
അകലും മാനസം നിന്നോട് ചേർത്തു
എൻ്റെ ആത്മാർപ്പണം സ്വീകരിക്കൂ
ബലിവേദിയിങ്കൽ തിരിയാഗ ദ്രവ്യമായ്
എൻ ജീവിതം നാഥനേകാം
കരുണാർദ്ര സ്നേഹം കരളിൽ നിറയ്‌ക്കൂ
കനിവോടെ അനുഗ്രഹിക്കൂ (2 )
Comments
Post a Comment